Share this Article
News Malayalam 24x7
സ്വകാര്യ ബസിൽ മൂന്ന് പവന്റെ മാല മോഷ്ടിക്കാൻ ശ്രമം; യുവതികൾ പിടിയിൽ
വെബ് ടീം
posted on 04-09-2023
1 min read
ROBBERY ATTEMPT IN PRIVATE BUS AT COCHIN

കൊച്ചി: സ്വകാര്യ ബസിൽ മാല മോഷ്ടിക്കാൻ ശ്രമിച്ച സ്ത്രീകൾ പിടിയിൽ. തമിഴ്നാട്ടിൽ നിന്ന് വന്ന  ചിന്ന സേലം സ്വദേശികളായ രഞ്ജിനി (45), മഹാലക്ഷ്മി (32) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. 

ഫോർട്ട് കൊച്ചി - കുമ്പളങ്ങി റൂട്ടിലോടുന്ന സ്വകാര്യ ബസിൽ സഞ്ചരിക്കുകയായിരുന്ന പെരുമ്പടപ്പ് സ്വദേശിനിയുടെ 3 പവൻ വരുന്ന സ്വർണ മാലയാണ് പ്രതികൾ മോഷ്ടിക്കാൻ ശ്രമിച്ചത്. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ കുമ്പളങ്ങി ഔട്ട് പോസ്റ്റ് എസ്ഐ ആർ.ഹരികുമാറിന്റെ നേതൃത്വത്തിലെ പൊലീസ് സംഘം പിടികൂടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories