Share this Article
News Malayalam 24x7
പോട്ട ബാങ്ക് കവര്‍ച്ച; പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം ഊര്‍ജിതം
Potta Bank Heist

തൃശ്ശൂര്‍  പോട്ട ഫെഡറല്‍ ബാങ്ക് കവര്‍ച്ച കേസില്‍   അന്വേഷണം ഊര്‍ജിതം.  പ്രത്യേക സംഘത്തെ നിയോഗിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.  ചാലക്കുടി ഡിവൈഎസ്പി കെ സുമേഷ് ആണ്  നേതൃത്വം വഹിക്കുന്നത്. കവര്‍ച്ച  നടത്തിയ പ്രതിയെ  കണ്ടെത്തുന്നതിനായി അന്വേഷണം കൂടുതല്‍ ഇടത്തേക്ക് വ്യാപിപ്പിച്ചു .

പ്രതി സംസ്ഥാനം വിട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ പൊലീസിന് സംശയമുണ്ട്. അതിനാല്‍ സംസ്ഥാനത്തിന് പുറത്തേക്കും  അന്വേഷണം നടത്തും. പ്രതിസഞ്ചരിച്ച സ്‌കൂട്ടര്‍ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മറ്റാരുടെയെങ്കിലും സഹായം ഇയാള്‍ക്ക് ലഭ്യമായിരുന്നോ  എന്നതും  പൊലീസ് അന്വേഷിക്കുന്നുണ്ട്.

തൃശ്ശൂര്‍ റൂറല്‍ എസ് പി വി കൃഷ്ണകുമാര്‍ ആണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് ഫെഡറല്‍ ബാങ്ക്  പോട്ട ബ്രാഞ്ചിലെ ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ പ്രതി കവര്‍ന്നത് കടന്നത്. മോഷണശേഷം പ്രതി എറണാകുളം ഭാഗത്തേക്ക് രക്ഷപ്പെട്ടതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories