Share this Article
News Malayalam 24x7
കൈക്കൂലി കേസ്‌; RTOയെയും ഇടനിലക്കാരെയും കോടതിയിൽ ഹാജരാക്കും
 RTO Bribery Case

ബസിന് റൂട്ട് പെര്‍മിറ്റ് അനുവദിക്കാന്‍ കൈക്കൂലി വാങ്ങിയ കേസില്‍ പിടിയിലായ എറണാകളും ആര്‍ടിഒ ജെഴ്‌സന്റെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ അറുപത്തി നാലായിരം രൂപയും 49 മദ്യക്കുപ്പികളും പിടിച്ചെടുത്തു. 

15 മണിക്കൂറോളം നീണ്ട പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. ഇന്നലെ ഉച്ചയോടെയാണ് ജേഴ്‌സന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത മദ്യക്കുപ്പികള്‍ എളമക്കര പൊലീസിന് കൈമാറി.അനധികൃതമായി മദ്യം സൂക്ഷിച്ചതില്‍ അബ്കാരി നിയമപ്രകാരം ജേഴ്‌സണെതിരെ എക്‌സൈസ് കേസ് എടുക്കും. 

അതേസമയം കൈക്കൂലി കേസില്‍ ജേഴ്‌സണെതിരെ വിശദമായ അന്വേഷണം നടത്താനാണ് വിജിലന്‍സ് തീരുമാനം. ജേഴ്‌സന്റെ ബാങ്ക് അക്കൗണ്ടുകള്‍ അടക്കം വിശദമായി പരിശോധിക്കും.കേസില്‍ പിടിയിലായ  ജേഴ്‌സണ്‍ അടക്കമുള്ള പ്രതികളെ ഇന്ന് മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. 

കഴിഞ്ഞ ദിവസമാണ് സ്വകാര്യ ബസിന് പെര്‍മിറ്റ് അനുവദിക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം ആര്‍ടിഒ ആയ ജേഴ്‌സണ്‍ വിജിലിന്‍സ് പിടിയിലായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories