Share this Article
KERALAVISION TELEVISION AWARDS 2025
KSRTC സൂപ്പര്‍ഫാസ്റ്റിന് പുറകില്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയിടിച്ച് അപകടം; 4 പേരുടെ നില ഗുരുതരം
National permit lorry crashes behind KSRTC Superfast; 4 people are in critical condition

തൃശ്ശൂര്‍: കൊടകരയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റിന് പുറകില്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയിടിച്ച് അപകടം. 12 പേര്‍ക്ക് പരിക്കേറ്റു.നാല് പേരുടെ  നില ഗുരുതരമാണ്. കൊടകര മേല്‍പ്പാലത്തിന് സമീപം പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം. ബസ്സിനു പുറകില്‍ ലോറി ഇടിക്കുകയായിരുന്നു.ലോറിയുമായി ബസ് ഇടിച്ചതിന് പിന്നാലെ മറ്റൊരു ലോറി പുറകില്‍ ഇടിക്കുകയായിരുന്നു. വേളാങ്കണ്ണിയില്‍ നിന്നും ചങ്ങനാശ്ശേരിയിലേക്ക് പോയിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ്സാണ് അപകടത്തില്‍ പെട്ടത്.ഗുരുതരമായി പരിക്കേറ്റവരെ അങ്കമാലി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിലെ കണ്ടക്ടറും ഡ്രൈവറും ഉള്‍പ്പടെയുള്ള നാല് പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലാത്തവരെ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories