Share this Article
പോക്സോ കേസിൽ അറസ്റ്റിലായ പ്രതിക്ക് ജാമ്യം നൽകി കോടതി; അമ്പരപ്പിൽ പോലീസും അഭിഭാഷകരും
വെബ് ടീം
posted on 29-01-2026
1 min read
MILJAD

കണ്ണൂർ: പോക്സോ കേസിൽ അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്യാതെ കോടതി ജാമ്യം നൽകി വിട്ടയച്ചു. കണ്ണൂർ കതിരൂർ സ്വദേശി മിൽജാദിനാണ് തലശേരി പോക്സോ കോടതി ജാമ്യം അനുവദിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന കേസിലാണ് കോടതി നടപടി.

സാധാരണഗതിയിൽ പോക്സോ കേസുകളിൽ പ്രതികളെ കോടതി റിമാൻഡ് ചെയ്യാറുള്ള പതിവിന് വിരുദ്ധമായ നടപടിയാണിത്.രണ്ട് പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചു എന്ന പരാതിയിലാണ് മിൽജാദിനെ പോലീസ് അറസ്റ്റ് ചെയ്തത്.

മിഠായി നൽകി പ്രലോഭിപ്പിച്ചായിരുന്നു പ്രതി കുട്ടികളെ പീഡനത്തിന് ഇരയാക്കിയിരുന്നത്.  പ്രതിയെ സ്വന്തം ജാമ്യത്തിൽ വിട്ടയച്ച കോടതി നടപടി അഭിഭാഷകരെയും പൊലീസിനെയും അമ്പരിപ്പിച്ചിരിക്കുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories