Share this Article
158 ഗ്രാമിലധികം എംഡിഎംഎ കേരളത്തിലേക്ക് കടത്തിവിട്ടയാളെ സഹായിച്ച യുവതിയെ ബംഗളുരുവിൽ നിന്നും പിടികൂടി വടക്കാഞ്ചേരി പൊലീസ്
വെബ് ടീം
3 hours 46 Minutes Ago
1 min read
rinshi

തൃശൂർ: വടക്കാഞ്ചേരിയിൽ നിന്നും വില്പനയ്ക്കായി എത്തിച്ച 154.27 ഗ്രാം എംഡിഎംഎ പിടിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ എംഡിഎംഎ പ്രതിയുടെ കൈവശം കേരളത്തിലേക്ക് വില്പനയ്ക്കായി ബാംഗ്ളൂരിൽ നിന്നും കടത്തിവിട്ട അരൂദാസ് എന്നയാളെ സഹായിച്ച പാലക്കാട് സ്വദേശിനിയായ  റിൻഷാ മുഹമ്മദ് റാഫി യുവതിയെയാണ്  വടക്കാഞ്ചേരി പോലീസ് ബാംഗ്ളൂരിൽ നിന്നും പിടികൂടിയത്.

ഓഗസ്റ്റ് ഒൻപതാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം. അന്നേദിവസം കുന്നംകുളത്തേക്ക് കൂടിയ അളവിൽ എം ഡി എം എ ബാംഗ്ളൂരിൽ നിന്നും വില്പനയ്ക്കായി കൊണ്ടുവരുന്നു എന്ന രഹസ്യം വിവരം ലഭിച്ചതിൻെറ അടിസ്ഥാനത്തിൽ ഡാൻസാഫ് സബ് ഇൻസ്പെക്ടർ ടി.സി അനുരാജും സംഘവും നടത്തിയ പരിശോധനയിൽ വടക്കാഞ്ചേരിയിൽ നിന്നും കേസിലെ ഒന്നാം പ്രതിയായ ചിറ്റഞ്ഞൂർ സ്വദേശിയായ ശരത്ത്മോൻഎന്നയാളെ 154.27 ഗ്രാം എം ഡി എം എ യുമായി പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ബാംഗ്ളൂരിൽ നിന്നും പ്രതിയുടെ കൈവശം എംഡിഎംഎ വില്പനയ്ക്കായി കൊടുത്തയച്ചത് അരൂദാസ് ആണെന്ന വിവരം വ്യക്തമായത് കൂടുതൽ അന്വേഷണത്തിൽ ഇവരുടെ സഹായി  റിൻഷാ മുഹമ്മദ് റാഫി  എന്ന പാലക്കാട് സ്വദേശിനിയും മയക്കുമരുന്ന് കടത്തിൽ സഹായിച്ചിട്ടുണ്ട് എന്ന വിവരം ലഭിച്ചു. തുടർന്ന് വടക്കാഞ്ചേരി പോലീസ് അന്വേഷണ സംഘം ബാംഗ്ളൂരിലെത്തുകയും തുടർന്നു നടന്ന അതിവിദഗ്ധമായ അന്വേഷണത്തിൽ റിൻഷിയെ പിടികൂടുകയായിരുന്നു. നാട്ടിലെത്തിച്ച് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തിരുന്നു.

തൃശൂർ സിറ്റി പോലീസ്  കമ്മീഷണർ നകുൽ ആർ ദേശ്മുഖ് െഎ പി എസിൻെറ നിർദ്ദേശത്തിലും കുന്നംകുളം ACP സജു എബ്രഹാമിൻെറ നേതൃത്വത്തിലുമുണ്ടായിരുന്ന അന്വേഷണ സംഘത്തിൽ  വടക്കാഞ്ചേരി പോലീസ് ഇൻസ്പെക്ടർ അനൂപ്, സബ് ഇൻസ്പെക്ടർ നിബിൻ,   സീനിയർ സിവിൽ പോലീസ് ഓഫീസർ  സനൽ, സിവിൽ പോലീസ് ഓഫീസർ അർജ്ജുൻ,    വനിത  സിവിൽ പോലീസ് ഓഫീസർ ഷബ്ന  എന്നിവരാണ് ഉണ്ടായിരുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories