Share this Article
News Malayalam 24x7
കാസർഗോഡ് ,മടിക്കൈയിൽ പുലിയിറങ്ങി
tiger Spotted in Madikkai

കാസർഗോഡ് ,മടിക്കൈയിൽ പുലിയിറങ്ങി. കുറ്റിയടുക്കം കണ്ണാടി പാറയിലാണ് രാത്രി 9 മണിയോടെ പുലിയെ കണ്ടത്. ആളുകളുടെ ബഹളം കേട്ട് ആടിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് പോയ ശേഷം  തിരികെയെത്തിയ പുലി ആടിൻ്റെ മറ്റൊരു ഭാഗം കടിച്ചെടുത്ത് കൊണ്ട് പോയി. ഈ സമയം നാട്ടുകാരാണ് പുലിയുടെ ദൃശ്യം  മൊബൈലിൻ പകർത്തിയത്.

 കോട്ടപ്പാറക്ക് സമീപം വാഴക്കോട് ഭാഗത്ത് നിന്ന് വന്ന പുലിയാണിതെന്നാണ് സംശയം.കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ രാഹുലിൻ്റെ നിർദ്ദേശപ്രകാരം വനപാലകർ സ്ഥലത്തേക്ക് പരിശോധന നടത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories