കണ്ണൂരിൽ എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ. കണ്ണൂർ പയ്യന്നൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്. പെരുമ്പ സ്വദേശി ഷഹബാസ്,എടാട്ട് സ്വദേശികളായ ഷിജിനാസ്,പ്രജിത എന്നിവരാണ് പിടിയിലായത്.10.265 ഗ്രാം എംഡിഎമ്മയും ഇവരിൽനിന്ന് കണ്ടെടുത്തു.
ദേശീയപാതയ്ക്ക് അരികിൽ നിർത്തിയിട്ട കാർ പരിശോധിച്ചപ്പോഴാണ് എം.ഡി.എം.എ കണ്ടെത്തിയത്. തുടര്‍ന്ന് മൂന്നുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പയ്യന്നൂർ പൊലീസിന്റെ നൈറ്റ് പട്രോളിങ്ങിന് ഇടയിലാണ് ഇവര്‍ പിടിയിലായത്. നൈറ്റ് പട്രോളിങിനിടെ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട പൊലീസ് പരിശോധന നടത്തുകയായിരുന്നു.