Share this Article
KERALAVISION TELEVISION AWARDS 2025
എറണാകുളത്ത് കനത്ത മഴയില്‍ വീട് തകര്‍ന്ന് വീണു
A house collapsed in heavy rain in Ernakulam

എറണാകുളത്ത് കനത്ത മഴയിൽ വീട് തകർന്ന് വീണു. പറവൂർ ചിറ്റാറ്റുകര പഞ്ചായത്തിലെ ഹരിയുടെ വീടാണ്  തകർന്ന് വീണത്. അപകടത്തിൽ ആർക്കും പരിക്കില്ല.

രാവിലെ ആറ് മണിയോടെ വീടിൻ്റെ മേൽക്കൂര തകർന്ന് വീഴുകയായിരുന്നു. ഹരിയും ഭാര്യ മിനിയുമാണ് വീട്ടീൽ ഉണ്ടായിരുന്നത്.മേൽകൂര തകരുന്ന ശബ്ദം കേട്ട് ഇരുവരും പുറത്തേക്ക് ഇറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി.

അമ്പത് വർഷത്തോളം പഴക്കമുള്ള വീടീന് പ്രളയത്തിലും നാശ നഷ്ടങ്ങൾ സംഭവിച്ചിരുന്നു.  എന്നാൽ യാതൊരു സാമ്പത്തിക സഹായവും ലഭിച്ചില്ലെന്ന് ഹരി പറയുന്നു. ഇപ്പോൾ ലൈഫ് പദ്ധതിയിൽ ഉൾപെട്ടെങ്കിലും ജീർണ്ണാ വസ്ഥയിലുള്ള വീട് പുതുക്കി പണിയാൻ യാതൊരു പരിഗണനയും ലഭിച്ചില്ലെന്നാണ് ആക്ഷേപം. വീട് വീണ വാർത്ത അറിഞ്ഞ് ജനപ്രതിനിധികൾ ഉൾപ്പെടെ സ്ഥലത്ത് എത്തി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories