Share this Article
News Malayalam 24x7
KSRTC ബസ് പുഴയിലേക്ക് മറിഞ്ഞ സംഭവം;അപകട കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്
accident

കോഴിക്കോട് തിരുവമ്പാടിയില്‍ കാളിയാമ്പുഴയില്‍ പുഴയിലേക്ക് മറിഞ്ഞ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.അപകട കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ബസ്സിന്റെ ടയറുകള്‍ക്കും ബ്രേക്കിനും തകരാറില്ലെന്ന് പ്രാഥമിക നിഗമനം. അപകടത്തില്‍പെട്ട ബസ് പുഴയില്‍ നിന്നും  ഉയര്‍ത്തി കരയിലെത്തിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ് ബസ് ഉയര്‍ത്തിയത്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories