Share this Article
News Malayalam 24x7
ജീവനൊടുക്കാൻ ശ്രമിച്ച നഴ്സിംഗ് വിദ്യാർത്ഥിനിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാര്‍ മറിഞ്ഞു; 20കാരി മരിച്ചു
വെബ് ടീം
8 hours 16 Minutes Ago
1 min read
mahima

കാസർകോട് ബേത്തൂർപാറയിൽ കിടപ്പുമുറിയിൽ ജീവനൊടുക്കാൻ ശ്രമിച്ച നഴ്സിംഗ് വിദ്യാർത്ഥിനിയുമായി ആശുപത്രിയിൽ പോവുകയായിരുന്ന കാർ മറിഞ്ഞു അതേ വിദ്യാർത്ഥിനി മരിച്ചു. കുറ്റിക്കോൽ ബേത്തൂർപാറ തച്ചാർകുണ്ട് വീട്ടിലെ ബാബുവിന്റെ മകൾ മഹിമയാണ് (20)മരിച്ചത്.ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം.

വീട്ടുകാർ ആശുപത്രിയിലെത്തിക്കുന്നതിനിടെ ഇവർ സഞ്ചരിച്ച കാര് പടിമരുതിൽ അപകടത്തിൽപ്പടുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ നാട്ടുകാർ ഇവർ മൂന്ന് പേരെയും കാസർകോട് ചെർക്കള ആശുപത്രിയിൽ എത്തിച്ചു. എന്നാൽ മഹിമയുടെ ജീവൻ രക്ഷിക്കാനായില്ല. ബേഡകം പോലീസ് അന്വേഷണം ആരംഭിച്ചു.

(ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല ആത്മഹത്യ പ്രവണതയുള്ളവർ ദിശ ഹെൽപ് ലൈനിലോ (1056), ടെലി മനസ്സ് ഹെൽപ് ലൈനിലോ (14416 ) ബന്ധപ്പെടുക).


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories