തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തിൽപ്പെട്ടു.വാമനപുരത്ത് വച്ചാണ് അപകടം. യാത്രയ്ക്കിടയിൽ കാറിന്റെ ടയർ ഊരിത്തെറിച്ചു. മന്ത്രിയും സംഘവും രക്ഷപ്പെട്ടത് തലനാരിടയ്ക്ക്.
വാഹനം സര്‍വീസ് ചെയ്തത് 3 ദിവസം മുന്‍പ് ആണെന്നാണ് റിപ്പോർട്ട്.
ചക്രത്തിൻ്റെ നട്ട് പൊട്ടിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. വാഹനം അപകടത്തിൽപ്പെട്ടതോടെ മന്ത്രി മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു. എന്തെങ്കിലും അട്ടിമറി സാധ്യത ഉണ്ടോ എന്നറിയാൻ പൊലീസ് സിസിടിവി ക്യാമറകൾ പരിശോധിച്ചു.