Share this Article
KERALAVISION TELEVISION AWARDS 2025
തിരു; മെഡിക്കല്‍ കോളേജ് വിവാദം; ഉപകരണ ക്ഷാമം അറിയിച്ചിരുന്നതായി കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി
Trivandrum Medical College Controversy

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രതിസന്ധികളുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണങ്ങളില്‍ ആരോഗ്യവകുപ്പില്‍ നിന്ന് ലഭിച്ച കാരണം കാണിക്കല്‍ നോട്ടീസിന് ഡോക്ടര്‍ ഹാരിസ് ചിറയ്ക്കല്‍ മറുപടി നല്‍കി. നോട്ടീസിലെ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ടാണ് അദ്ദേഹം മറുപടി നല്‍കിയത്. മറ്റൊരു ഡോക്ടര്‍ പണം നല്‍കി സ്വന്തമായി വാങ്ങിയ ഉപകരണം തനിക്ക് ഉപയോഗിക്കാനാകില്ലെന്ന് ഹാരിസ് വ്യക്തമാക്കി. 

ഉപകരണക്ഷാമം അധികാരികളെ അറിയിച്ചിരുന്നുവെന്നും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ച് പരസ്യപ്രതികരണം നടത്തിയത് ചട്ടലംഘനമാണെന്ന വിമര്‍ശനത്തിനും അദ്ദേഹം മറുപടി നല്‍കി. പരസ്യ പ്രതികരണത്തില്‍ ക്ഷമാപണം നടത്തിയെന്നായിരുന്നു ഹാരിസിന്റെ മറുപടി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories