Share this Article
News Malayalam 24x7
പാലോട് പടക്ക നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്
Factory Explosion at Palode

തിരുവനന്തപുരം പാലോട് പടക്ക നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. നിര്‍മ്മാണശാല ഉടമന നന്ദിയോട് ആനക്കുഴി സ്വദേശി സജിനാണ് പരിക്കേറ്റത്. ഇയാളെ നെടുമങ്ങാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സജിന്റെ മുഖത്തും കൈയ്യിലുമാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത്. പടക്കം കെട്ടുന്നതിനിടെ തിരി സ്പാര്‍ക്ക് ചെയ്തതാകാം അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. പടക്കനിര്‍മാണ ശാലയ്ക്ക് ലൈസന്‍സ് ഉണ്ടോ എന്നുള്ളത് പരിശോധിച്ചുവരികയാണ്. പാലോട് പൊലീസ് രണ്ട് റൂമുകള്‍ സീല്‍ ചെയ്തിട്ടുണ്ട്. പാലോട് - നന്ദിയോട് മേഖലയില്‍ ഇപ്പോള്‍ സ്ഥിരമായി അപകടം ഉണ്ടാകുന്നുണ്ട്. 




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories