കോഴിക്കോട് മാവൂരില്‍ ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ പരിശോധനയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച പൊട്ടിയ കോഴിമുട്ടകള്‍ കണ്ടെത്തി. മാവൂര്‍ ഗ്രാഫില്‍ ഗെയ്റ്റിന് സമീപത്തെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോള്‍സെയില്‍ മുട്ട വിതരണ കേന്ദ്രത്തില്‍ നിന്നാണ് പൊട്ടിയ കോഴിമുട്ടകള്‍ കണ്ടെത്തിയത്. ഏകദേശം പതിനാറായിരത്തോളം കോഴിമുട്ടകളാണ് പൊട്ടിയ നിലയില്‍ ശീതീകരിച്ച മുറിയില്‍ നിന്നും പിടിച്ചെടുത്തത്. പൊട്ടിയ കോഴിമുട്ടകള്‍ മുറിയില്‍ സൂക്ഷിച്ചത് ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കുന്ന കടകളിലേക്ക് വിതരണം ചെയ്യാനാണെന്ന നിഗമനത്തിലാണ് ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗം .പിടിച്ചെടുത്ത കോഴിമുട്ടകള്‍ നശിപ്പിക്കാനുള്ള ശ്രമത്തിലാണ് ഫുഡ് സേഫ്റ്റി വിഭാഗം.