കോഴിക്കോട് പുന്നശ്ശേരിയിൽ നാടിനെ നടുക്കി ദാരുണ കൊലപാതകം. അഞ്ചു വയസുകാരനെ അമ്മ കൊലപ്പെടുത്തി. കോഴിക്കോട് കാക്കൂര്‍ പുന്നശ്ശേരിയിലാണ് അഞ്ചു വയസുകാരനെ അമ്മ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്.സംഭവത്തിൽ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ മാനസിക പ്രശ്നത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
കോട്ടയിൽ ബിജീഷിന്റെ മകൻ നന്ദഹർഷൻ ആണ് കൊല്ലപ്പെട്ടത്. അപ്പൂപ്പന്റെ കൂടെയാണ് രാത്രി നന്ദഹർഷൻ കിടന്നിരുന്നത്. രാവിലെ ആറരയോടെ മുകളിലത്തെ അമ്മയുടെ മുറിയിൽ പോയി കിടക്കുകയായിരുന്നു