മലപ്പുറം വളാഞ്ചേരിയില്‍ മീമ്പാറ ഹൈസ്‌കൂള്‍ റോഡിലേക്ക് മണ്ണ് ഒലിച്ചിറങ്ങിയതോടെ വാഹനാപകടങ്ങള്‍ പതിവാകുന്നതായി പരാതി. വളാഞ്ചേരി ഭാഗത്തുനിന്നും കാവുംപുറം ഭാഗത്തേക്ക് പോകുന്ന സ്‌കൂട്ടര്‍ യാത്രക്കാരന്‍ കഴിഞ്ഞ ദിവസം ഇവിടെ അപകടത്തില്‍പ്പെട്ടിരുന്നു. റോഡിന്റെ ശോചനീയാവസ്ഥയില്‍ ദുരിതത്തിലാണ് നാട്ടുകാരും യാത്രക്കാരും.
വളാഞ്ചേരി കാവുംപുറം മീമ്പാറ ഹൈസ്‌കൂള്‍ റോഡില്‍ മണ്ണിട്ടതാണ് കനത്ത മഴയില്‍ ഒലിച്ചിറങ്ങി അപകട ഭീഷണി സൃഷ്ടിക്കുന്നത്. ഒലിച്ചിറങ്ങിയ മണ്ണില്‍ വാഹനങ്ങള്‍ നിയന്ത്രണം വിട്ട് മറിയുന്നതാണ് അപകടകാരണം. ഇരുചക്രവാഹനങ്ങളാണ് ഇത്തരത്തില്‍ അപകടത്തില്‍ പെടുന്നത്. തിങ്കളാഴ്ച്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ യുവാവിന് പരിക്കേറ്റിരുന്നു. വളാഞ്ചേരി ഭാഗത്തുനിന്നും കാവുംപുറം ഭാഗത്തേക്ക് പോകുന്ന സ്‌കൂട്ടര്‍ യാത്രക്കാരനാണ് അപകടത്തില്‍ പെട്ടത്. കഴിഞ്ഞ ദിവസവും പ്രദശത്ത് സമാന രീതിയിലുള്ള അപകടം സംഭവിച്ചിരുന്നു.
അപകടത്തെതുടര്‍ന്ന് യുവാക്കള്‍ തന്നെ ജെ.സി.ബി ഉപയോഗിച്ച മണ്ണ് നീക്കം ചെയ്യുകയായിരുന്നു. റോഡിന്റെ അപകടാവസ്ഥ അധികൃതരെ അറിയിച്ചെങ്കിലും യാതൊരു വിധ നടപടിയും ഉണ്ടായില്ലെന്നാണ് ആക്ഷേപം. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എത്രയും പെട്ടന്ന് നടപടികളെടുത്ത് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.