Share this Article
News Malayalam 24x7
പാലപ്പിള്ളിയില്‍ കാട്ടാനക്കുട്ടി സെപ്റ്റിക് ടാങ്കില്‍ വീണു
Baby Elephant Falls into Septic Tank

തൃശൂര്‍ പാലപ്പിള്ളിയില്‍ കാട്ടാനക്കുട്ടി സെപ്റ്റിക് ടാങ്കില്‍ വീണു. രാവിലെ എട്ടുമണിയോട് കൂടി നാട്ടുകാരാണ് ആനക്കുട്ടിയെ ആദ്യം കണ്ടത്. എലിക്കോട് റാഫി എന്നയാളുടെ ആളൊഴിഞ്ഞ പറമ്പിലെ കുഴിയിലാണ് ആനക്കുട്ടി വീണത്. വനംവകുപ്പ് സ്ഥലത്തെത്തി ആനക്കുട്ടിയെ കരയ്ക്കു കയറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

മണ്ണുമാന്തി യന്ത്രം എത്തിച്ച് സുരക്ഷിതമായി വഴിയൊരുക്കി ആനക്കുട്ടിയെ കാടുകയറ്റാനാണ് ശ്രമം. ആനക്കുട്ടിക്കൊപ്പം വലിയ കാട്ടാനകളടങ്ങുന്ന സംഘം ഉണ്ടായിരുന്നു. ഇവയെ  വനംവകുപ്പ് തുരത്തി കാടുകയറ്റി. വീഴ്ചയില്‍ ആനക്കുട്ടിക്ക് സാരമായ പരിക്കുകളൊന്നുമില്ലെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായതായി വനംവകുപ്പ് ഉദ്യാോഗസ്ഥര്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories