Share this Article
News Malayalam 24x7
കഴക്കൂട്ടം ദേശീയപാത ബൈപാസില്‍ വന്‍ഗര്‍ത്തം രൂപപ്പെട്ടു
A huge pothole has formed on the Kazhakoottam National Highway Bypass

കഴക്കൂട്ടം ദേശീയപാത ബൈപാസില്‍ ഇന്‍ഫോസിസിനു സമീപം റോഡില്‍ വന്‍ഗര്‍ത്തം രൂപപ്പെട്ടു. വാട്ടര്‍ അതോറിട്ടി  പൈപ്പിടുന്നതിന് മണ്ണ് നീക്കിയപ്പോള്‍ രൂപപ്പെട്ട അതിമർദ്ദമാണ്  ഗര്‍ത്തം രൂപപ്പെടാന്‍ കാരണമെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ വിശദീകരണം. വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. ചെറിയ രീതിയില്‍ രൂപപ്പെട്ട കുഴി രാത്രിയോടെ വന്‍ ഗര്‍ത്തമായി രൂപപ്പെടുകയായിരുന്നു. പൊലീസിന്റെ സമയോജിത ഇടപെടലാണ് അപകടം ഒഴിവാക്കിയത്. നാഷ്ണല്‍ ഹൈവേ ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.  കഴക്കൂട്ടത്തു നിന്നു കുഴിവിളയിലെ ട്രീറ്റ്മെന്റ് പ്ലാന്റിലേക്കു പോകുന്ന സുവിജ് പൈപ്പു ലൈന്‍ ബൈപാസിനു കുറുകേയാണ് പോകുന്നത്. രണ്ട് ദിവസമായി ഇവിടെ നിര്‍മാണം നടന്നുവരികയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories