Share this Article
വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഡോക്ടർമാരെയും നഴ്സുമാരെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടർമാരെയും നഴ്സുമാരെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് അനുമതി നൽകിയത്. ഇതനുസരിച്ച് രണ്ടുദിവസത്തിനകം പൊലീസ് കുന്നമംഗലം കോടതിയിൽ കുറ്റപത്രം നൽകും. ഹർഷിന നീതി തേടി വർഷങ്ങളോളം നടത്തിയ പോരാട്ടത്തിനൊടുവിലാണ് ഇപ്പോൾ പ്രോസിക്യൂഷൻ അനുമതി ലഭിച്ചിരിക്കുന്നത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories