തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. ഹാരിസിന്റെ ആരോപണങ്ങള്‍ ശരിവെച്ച് വിദഗ്ധ സമിതി റിപ്പോർട്ട്. യൂറോളജി വിഭാഗത്തില്‍ ഉപകരണങ്ങള്‍ എത്തിക്കുന്നതില്‍ കാലതാമസം നേരിട്ടുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസംബറില്‍ ഹാരിസ് നല്‍കിയ അപേക്ഷയില്‍ അനുമതി കിട്ടിയത് 6 മാസം കഴിഞ്ഞെന്നും വിദഗ്ധ സമിതി റിപ്പോര്‍ട്ട്. ഉപകരണങ്ങള്‍ പലപ്പോഴും പിരിവിട്ട് വാങ്ങേണ്ട അവസ്ഥയുണ്ടെന്ന് രോഗികളും വിദഗ്ധ സമിതിയോട് തുറന്നുപറഞ്ഞു.