തിരുവനന്തപുരം: മദ്യപാനിയായ അച്ഛന്റെ ക്രൂര പീഡനത്തെതുടർന്ന് ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. പെൺകുട്ടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.കുട്ടി ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പിതാവ് മദ്യപിച്ചെത്തി മർദ്ദിക്കുന്നതായി പെൺകുട്ടിയുടെ ഫോൺ സന്ദേശം. മർദിച്ചശേഷം അമ്മയേയും തന്നെയും ഇറക്കി വിടാറുണ്ടെന്നും കുട്ടി. മുഖ്യമന്ത്രി, വനിതാ സെൽ, പൊലീസ് എന്നിവർക്ക് പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്നും ആരോപണം.പീഡനത്തെതുടർന്ന് കുട്ടി ജീവനെടുക്കാൻ ശ്രമിച്ചത് ശനിയാഴ്ചയാണ് . ലൈസോൾ എടുത്ത് കുടിക്കുകയായിരുന്നു. ആന്തരിക അവയവങ്ങൾ പൊള്ളലേറ്റതായി ആശുപത്രി അതികൃതർ.
അച്ഛൻ മദ്യപിച്ച് ദിവസവും അമ്മയെയും തന്നെയും ക്രൂരമായി മര്‍ദിക്കുമെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. മദ്യപിച്ചെത്തിയശേഷം വീട്ടിൽ പൂട്ടിയിട്ടാണ് അച്ഛന്‍റെ ക്രൂരമര്‍ദനം. മര്‍ദനത്തിനുസേഷം രാത്രി വീട്ടിൽ നിന്നും പുറത്തിറക്കിവിടുമെന്നും പെണ്‍കുട്ടി പറയുന്നു. ഇതുസംബന്ധിച്ച പെണ്‍കുട്ടിയുടെ ഫോണിലൂടെയുള്ള ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. ഫോണ്‍ സംഭാഷണത്തിലാണ് പെണ്‍കുട്ടി ഇക്കാര്യം പറയുന്നത്. പെണ്‍കുട്ടിയുടെ കൈയ്ക്കും മുഖത്തും കാലിനുമടക്കം ക്രൂരമായ മര്‍ദനത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇതിന്‍റെ ചിത്രങ്ങളും പുറത്തുവന്നു.