Share this Article
News Malayalam 24x7
കോഴിക്കോട് മതില്‍ ഇടിഞ്ഞു വീണ് അപകടം; 5 കുട്ടികള്‍ക്ക് പരിക്ക്
Kozhikode wall collapse accident; 5 children injured

കോഴിക്കോട് കോയ റോഡ് തെരുവത്ത് ബസാറിൽ കെട്ടിടത്തിൽ ലോറി തട്ടിയതിനെ തുടർന്ന് ചുമരിടിഞ്ഞുവീണ് 5 കുട്ടികൾക്ക് പരിക്കേറ്റു. തട്ടാങ്കണ്ടിയിലെ ഫൈസി, റസൈൻമെൻ, അസി ഹാഷ്, സിനാൻ, ഐസിൻ എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരിൽ സാരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റു മൂന്നു പേരെ ബീച്ച് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.സ്കൂളിലേക്ക് പോകാൻ വാഹനം കാത്തുനിൽക്കുകയായിരുന്ന അഞ്ചുവയസ്സുമുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories