Share this Article
News Malayalam 24x7
ഓണപ്പൂക്കളത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തു; +1വിദ്യാർഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം
student who attacked by the seniors

ഇൻസ്റ്റഗ്രാമിൽ സ്കൂളിലെ ഓണപ്പൂക്കളത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം.

കോഴിക്കോട് ഉള്ളിയേരി പാലോറ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി മുഹമ്മദ്‌ സിനാൻ ആണ്  മർദ്ദനത്തിന് ഇരയായത്. സിനാനെ മുപ്പതോളം പ്ലസ് ടു വിദ്യാർത്ഥികൾ വളഞ്ഞിട്ട് ആക്രമിച്ചു എന്നാണ് പരാതി.സ്കൂളിൽ നടന്ന ഓണാഘോഷത്തിന്റെ ഭാഗമായി ഇട്ട പൂക്കളത്തിന്റെ ചിത്രം സിനാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

പ്ലസ് വൺ വിദ്യാർത്ഥികൾ ക്ലാസ്സിന്റെ പേരിൽ ഇൻസ്റ്റാഗ്രാം പേജ് തുടങ്ങാൻ പാടില്ലെന്നും പ്ലസ് ടു വിദ്യാർഥികൾക്ക് മാത്രമേ അതിന് അവകാശമുള്ളൂ എന്നും പറഞ്ഞാണ് സിനാനെ മർദ്ദിച്ചത്. സിനാൻ കൊയിലാണ്ടി ഗവൺമെൻറ് ആശുപത്രിയിൽ ചികിത്സ തേടി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories