Share this Article
Union Budget
കണ്ണൂരിൽ സ്‌കൂൾ ബസ് തലകീഴായി മറിഞ്ഞു; കുട്ടികളടക്കം 20 ഓളം പേർക്ക് പരിക്ക്
വെബ് ടീം
posted on 12-04-2025
1 min read
kannur

കണ്ണൂർ: കൊയ്യത്ത് വിദ്യാർഥികളുമായി പോയ സ്‌കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മർക്കസ് സ്കൂളിന്‍റെ ബസാണ് തലകീഴായി മറിഞ്ഞത്. ബസിലുണ്ടായിരുന്നു കുട്ടികളടക്കം 20 ഓളം പേർക്ക് പരുക്കേറ്റതായും എന്നാൽ ആരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം.വളവിൽ വച്ച് നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. മരത്തിൽ തടഞ്ഞു നിന്നതിനാൽ വലിയ അപകടമാണ് ഒഴിവായതെന്ന് നാട്ടുകാർ പറയുന്നു. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾ ഒരു വിവാഹ സത്കാര ചടങ്ങിൽ പങ്കെടുത്ത് തിരികെ മടങ്ങുമ്പോഴായിരുന്നു. പരുക്കേറ്റവരെ മയ്യിലിലെയും കണ്ണൂരിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories