Share this Article
News Malayalam 24x7
ബസ്സിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് അപകടം; നഴ്‌സ് മരിച്ചു
വെബ് ടീം
posted on 27-02-2024
1 min read
NURSE DIES IN BUS ACCIDENT

കണ്ണൂർ:കണ്ണൂർ തലശേരി മാടപ്പീടിക ഗുംട്ടിയിൽ സ്വകാര്യ ബസ്സിന് പിറകിൽ സ്കൂട്ടറിടിച്ച്  യാത്രക്കാരി മരിച്ചു.ആലക്കോട് സ്വദേശിനി പാറക്കൽ വീട്ടിൽ മേരി ജോസഫാണ് മരണപ്പെട്ടത് .ഇന്ന് രാവിലെ 9.30 നായിരുന്നു അപകടം . ഭർത്താവിൻ്റെ സ്വദേശമായ  വിലങ്ങാടേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. കണ്ണൂരിലെ സ്വകാര്യ ക്ലിനിക്കിൽ നഴ്സാണ് മരണപെട്ട മേരി ജോസഫ്.അപകടം നടന്ന ഉടൻ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ന്യൂ മാഹി പോലിസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories