കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന നാലാം ക്ലാസുകാരി മരിച്ചു. താമരശ്ശേരി കോരങ്ങാട് സ്വദേശിനീയാണ്. കോരങ്ങാട് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി കോരങ്ങാട് ആനപ്പാറ പൊയിൽ സനൂപിൻ്റെ മകൾ അനയ (9) ആണ് മരിച്ചത്. പനി മൂർച്ചിച്ചതിനെ തുടർന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്.