Share this Article
News Malayalam 24x7
ടി വിയുടെ റിമോട്ട് നല്‍കിയില്ല; ഭിന്നശേഷിക്കാരനായ മകന് പിതാവിന്റെ ക്രൂര മര്‍ദ്ദനം
Brutally Beatup Differently Abled Son; Father Arrested

തൃശ്ശൂര്‍ അരിമ്പൂരില്‍ ഭിന്നശേഷിക്കാരനായ മകനെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍.  മനക്കൊടിനടുമുറി സ്വദേശി മാധവനാണ് അന്തിക്കാട് പൊലിസിന്റെ പിടിയിലായത്. ടി വിയുടെ റിമോട്ട് നല്‍കിയില്ലെന്ന കാരണത്താലാണ് ഭിന്നശേഷിക്കാരനായ മകനെ അതിക്രൂരമായി മര്‍ദ്ദിച്ചത്. കാലിന്റെ തുടയിലും, പുറത്തും, കൈകളിലുമെല്ലാം അടിയേറ്റപാടുകളുണ്ട്. മര്‍ദ്ദനം സഹിക്കവയ്യാതെ വാര്‍ഡ് അംഗത്തിന്റെ വീട്ടിലേക്ക് ഓടിയെത്തിയാണ് ശിവ പ്രസാദ് സഹായം തേടിയത്. അന്തിക്കാട് എസ് ഐ എസ് ഐശ്വര്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് മാധവനെ അറസ്റ്റ് ചെയ്ത്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories