Share this Article
News Malayalam 24x7
കോട്ടയം തൃക്കൊടിത്താനത്ത് രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
Two students drowned in Kottayam's Thrikodithanam

കോട്ടയം തൃക്കൊടിത്താനത്ത് രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. ചൂണ്ടയിടാനത്തിയ ബന്ധുക്കളായ വിദ്യാർഥികളാണ് പാറകുളത്തിൽ മുങ്ങിമരിച്ചത്. മരിച്ച കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റുമോട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മാടപ്പള്ളി സ്വദേശി പത്താം ക്ലാസ് വിദ്യാർഥി ആദർശ് മാങ്ങാനം സ്വദേശി ആറാം ക്ലാസുകാരൻ അഭിനവ്  എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു അപകടം. കൂട്ടുകാർക്ക് ഒപ്പം കുളത്തിൽ ചുണ്ടയിടുന്നതിനിടെ അഭിനവ് കുളത്തിൽ വീണു.

രക്ഷിക്കാൻ ശ്രമിച്ച ആദർശും മുങ്ങിതാഴുകയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന മറ്റ്  കുട്ടികൾ ശബ്ദമുണ്ടായിയതോടെ  നാട്ടുകാർ ഓടി എത്തി . തുടർന്ന് പൊലീസും  ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ഒന്നരയോടെ  മൃതദേഹങ്ങൾ കണ്ടെത്തി. 

സഹോദരിമാരുടെ മക്കളാണ് മരിച്ച ആദർശും അഭിനവും. തൃക്കൊടിത്താനത്ത് ആദർശിൻ്റെ പിതാവിൻ്റെ വീട്ടിലെത്തിയതായിരുന്നു ഇരുവരും. തൃക്കൊടിത്താനം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. നാളെ പോസ്റ്റുമോട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories