കണ്ണൂരിൽ പെരുമ്പാമ്പിൽ നിന്ന് പത്തുവയസുകാരി രക്ഷപ്പെട്ടത് തലനാരിടയ്ക്ക്. മട്ടന്നൂരിലാണ് ഞെട്ടലുണ്ടാക്കുന്ന സംഭവം. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. മട്ടന്നൂർ നീർവേലിയിലെ വീട്ടിലാണ് പെരുമ്പാമ്പ് കയറിയത്. പി പി സഫിയയുടെ വീട്ടിലാണ് പാമ്പിനെ കണ്ടത്.
കുട്ടി കസേരയിൽ പഠിക്കാൻ പോയി ഇരിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പാമ്പിനെ കണ്ടത്. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് വനംവകുപ്പിന്റെ വിവരം അറിയിച്ചു.