Share this Article
News Malayalam 24x7
വീട്ടുമുറ്റത്തെ ആൾമറയുള്ള കിണറ്റിൽ വീണ് 4 വയസുകാരൻ മരിച്ചു
വെബ് ടീം
posted on 11-03-2026
1 min read
ananthu

വണ്ടൂർ: വീട്ടുമുറ്റത്തെ ആൾമറയുള്ള കിണറ്റിൽ വീണ് ഭിന്നശേഷിക്കാരനായ 4 വയസുകാരൻ മരിച്ചു. വാണിയമ്പലം ശാന്തിനഗർ പെരുമുണ്ടശ്ശേരി ശ്രിജിൽകുമാറിന്റെ മകൻ അനന്തു ആണ് മരിച്ചത്.

ബുധനാഴ്ച പകൽ 10 മണിയോടെ കുട്ടിയെ കാണാതായി. തുടർന്ന് നടത്തിയ തിരച്ചിലില്‍ വീട്ടുമുറ്റത്തെ ആൾമറയുള്ള കിണറ്റിൽ വീണ നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

മാതാവ്: ദിവ്യ. സഹോദരങ്ങൾ: ആര്യ ദേവ്, ആര്യ നന്ദു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories