Share this Article
News Malayalam 24x7
കണ്ടെയ്നർ ലോറി തട്ടി മരക്കൊമ്പ് പൊട്ടി കാറിനുള്ളിലേക്ക് വീണ് 27കാരിക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 20-11-2025
1 min read
athira

തൃശൂർ കടവല്ലൂരിൽ കണ്ടെയ്നർ ലോറി തട്ടിയതിനെ തുടർന്ന് മരക്കൊമ്പ് പൊട്ടി കാറിനുള്ളിലേക്ക് വീണ് 27 വയസ്സുകാരിക്ക് ദാരുണാന്ത്യം. പെരുമ്പറമ്പ് സ്വദേശി 27 വയസ്സുള്ള ആതിരയാണ് മരിച്ചത്.  രാത്രി 7.25 നാണ് അപകടം ഉണ്ടായത്. തൃശൂർ ഭാഗത്തുനിന്ന് എടപ്പാൾ ഭാഗത്തേക്ക് പോകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. മുൻപിൽ പോകുകയായിരുന്ന കണ്ടെയ്നർ ലോറി റോഡിലേക്ക് ചാഞ്ഞുനിന്ന മരക്കൊമ്പിൽ ഇടിച്ചതിനെ തുടർന്ന് മരത്തിന്റെ ശിഖരം പൊട്ടി കാറിനുള്ളിലേക്ക്  വീണാണ്  യാത്രക്കാരിയായ 27 വയസ്സുകാരി മരിച്ചത്.

ഒപ്പം ഉണ്ടായിരുന്ന യുവാവിനും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനത്തിനു മുകളിലെ മരക്കൊമ്പ് മുറിച്ചുമാറ്റി. വിവരമറിഞ്ഞ കുന്നംകുളം പോലീസും സ്ഥലത്തെത്തിയിരുന്നു അപകടത്തെ തുടർന്ന് മേഖലയിൽ ഏറെ നേരം ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories