Share this Article
News Malayalam 24x7
ബ്ലാക്ക്ബെറി മൊബൈൽ ഫോണിന് തകരാർ, പരാതിപ്പെട്ടപ്പോൾ വാങ്ങിവച്ച് തിരികെ നൽകിയില്ല, വിലയും നഷ്ടവും നൽകുവാൻ വിധി
വെബ് ടീം
posted on 01-11-2024
1 min read
mobile phone

തൃശൂർ: ബ്ലാക്ക്ബെറി മൊബൈൽ ഫോണിന് തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. ചാലക്കുടി പെരുമ്പിള്ളി വീട്ടിൽ രതീഷ് ചന്ദ്രൻ ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചിയിലെ എൻഷുർ സപ്പോർട്ട് സർവ്വീസസ് ഇന്ത്യാ ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ വിധി. 9500 രൂപ നൽകിയാണ് ഫോൺ വാങ്ങിയത്. ഫോൺ ഉപയോഗിച്ചുവരവെ പ്രവർത്തനരഹിതമായി. 

പരാതിപ്പെട്ടപ്പോൾ ഫോൺ വാങ്ങിവച്ചു. ഫോൺ പിന്നീട് തിരിച്ചുനൽകുകയും ചെയ്തില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. 

തെളിവുകൾ പരിഗണിച്ച തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് ഫോണിൻ്റെ വിലയായ 9500 രൂപയും വിധി തിയതി മുതൽ 8% പലിശയും നഷ്ടപരിഹാരമായി 5000 രൂപയും നൽകുവാൻ വിധിച്ചു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി. ബെന്നി ഹാജരായി വാദം നടത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories