Share this Article
Union Budget
കുന്നംകുളത്ത് മൊബൈൽ ഷോപ്പിൽ ഗുണ്ട ആക്രമണം; 3 പേർക്ക് പരിക്ക്
Gangster attack on mobile shop

തൃശ്ശൂർ കുന്നംകുളത്ത് മൊബൈൽ ഷോപ്പിൽ ഗുണ്ട ആക്രമണം..മൂന്നു പേർക്ക് പരിക്കേറ്റു. 15 അംഗ സംഘം കടയിലെത്തി ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു.

കുന്നംകുളം മത്സ്യ മാർക്കറ്റ് റോഡിൽ പ്രവർത്തിക്കുന്ന ഫോൺ ഗാലറി  മൊബൈൽ ഷോപ്പിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. പതിനഞ്ചോളം വരുന്ന സംഘം ഇന്നലെ രാത്രി ഒമ്പതരയോടെ  കടയിലെത്തി ആക്രമിക്കുകയായിരുന്നു. 

ആക്രമത്തിൽ   പോർക്കുളം സ്വദേശികളായ 38 വയസ്സുള്ള ഫിജോ, 27 വയസ്സുള്ള ബിർലോ, കല്ലഴിക്കുന്ന്  സ്വദേശി 26 വയസ്സുള്ള ഷാറൂഖ്   എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മൂവരും കടയിലെ ജീവനക്കാരാണ്. അക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

മർദ്ദനമേറ്റ മൂന്നുപേരും  കുന്നംകുളത്തെ  ആശുപത്രിയിൽ ചികിത്സ തേടി. മുൻ വൈരാഗ്യമാണ്  ആക്രമണത്തിന് കാരണമായി പറയുന്നത്. സംഭവത്തിൽ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories