Share this Article
News Malayalam 24x7
സുല്‍ത്താന്‍ബത്തേരിയില്‍ കൂട്ട വാഹനാപകടം; 4 പേര്‍ക്ക് പരിക്ക്
Mass vehicular accident in Sultanbatheri; 4 people injured

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ വാഹനപകടത്തില്‍ നാല് പേര്‍ക്ക് പരിക്ക്.ദൊട്ടപ്പന്‍ കുളത്ത് ആംബുലന്‍സ് അടക്കം നിരവധി വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്.പരിക്കേറ്റവരുടെ നില ഗുരുതരമല്ല

ആംബുലന്‍സും ഓട്ടോറിക്ഷയുമടക്കം ആറോളം വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ടെത്തിയ ബൈക്കാണ് അപകടത്തിന് കാരണം. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.

അപകടത്തെ തുടര്‍ന്ന ഗര്‍ഭിണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സ് കെഎസ്ഇബി പോസ്റ്റില്‍ ഇടിച്ചെങ്കിലും  വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാല്‍ വലിയ ദുരന്തം ഒഴിവായി.ഗര്‍ഭിണിയെആശുപത്രിയിലേക്ക് മാറ്റി.പരിക്കേറ്റവരെ ബത്തേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories