ആലപ്പുഴ: മാവേലിക്കരയിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് രണ്ട് പേർ മരിച്ചു. ഹരിപ്പാട് സ്വദേശി വിനുവും രാഘവ് കാർത്തിക്കുമാണ് മരിച്ചത്. വിനുവിന്റെ മൃതദേഹം അച്ചൻകോവിലാറിൽ നിന്നാണ് കണ്ടെത്തിയത്.സംഭവത്തിൽ രണ്ട് തൊഴിലാളികളെ കാണാതായിരുന്നു.നിർമാണം നടക്കവെ ഗർഡർ ഇടിഞ്ഞ് വീണാണ് അപകടം. ചെന്നിത്തല-ചെട്ടിക്കുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്.