Share this Article
News Malayalam 24x7
ആലപ്പുഴ കോൺഗ്രസിൽ പൊട്ടിത്തെറി, കൂട്ടരാജി, ഡിസിസി സെക്രട്ടറി, വൈസ് പ്രസിഡന്റ് ഉൾപ്പെടെ രാജിവെച്ചു
വെബ് ടീം
posted on 18-03-2026
1 min read
alappuzha congress

ആലപ്പുഴ കോൺഗ്രസിൽ പൊട്ടിത്തെറി. ഡിസിസി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് ഉൾപ്പടെ രാജിവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ചാണ് രാജിവെച്ചത്. കുട്ടനാട്ടിൽ ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് വിമത സ്ഥാനാർഥിയാകും. അമ്പലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സ്വതന്ത്ര സ്ഥാനാർഥിയാകും.വാർത്താസമ്മേളനത്തിൽ മുൻ ഡിസിസി വൈസ് പ്രസിഡന്റ്സജി ജോസഫ് പൊട്ടിക്കരഞ്ഞു. സ്വാതന്ത്രനായി മത്സരിക്കുന്നത് വേദനയോടെ. നേതാക്കളെയോ പ്രസ്ഥാനത്തെയോ കുറ്റം പറയുന്നില്ല. കോൺഗ്രസ്‌ സീറ്റ് ഏറ്റെടുക്കുമെന്ന് നേതാക്കൾ ഉറപ്പ് നൽകി. വേദനയോടെയാണ് തീരുമാനമെടുത്തത്. കുട്ടനാട്ടിലെ ജനം എനിക്കൊപ്പം നിൽക്കുമെന്നും സജി ജോസഫ് പറഞ്ഞു.

കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിത്വത്തിൽ കടുത്ത വിമർശനവുമായി സജി ജോസഫ് നേരത്തെ രംഗത്തെത്തിയിരുന്നു. കോൺഗ്രസ്‌ കുട്ടനാട് സീറ്റ് വിറ്റെന്നാണ് ആരോപണം. സീറ്റ് പെയ്മെന്റ് സീറ്റ് ആണെന്നും സാമ്പത്തിക ശക്തിക്കുവേണ്ടി നാടിനെ ബലി കൊടുക്കുകയാണ് ചെയ്തതെന്നും സജി ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories