കൊച്ചി: ഒപ്പം താമസിച്ചിരുന്ന യുവതിയെ മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി മർദിച്ച കേസിൽ അറസ്റ്റിലായ യുവമോർച്ച നേതാവിനെ ബി.ജെ.പിയിൽനിന്ന് പുറത്താക്കി. യുവമോർച്ച എറണാകുളം ജില്ല ജനറൽ സെക്രട്ടറി ഗോപു പരമശിവത്തെയാണ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയത്.സജീവ ബി.ജെ.പി പ്രവർത്തകനായിരുന്ന ഗോപുവിനെതിരെ പാർട്ടിയുടെ കോൾ സെന്‍റർ ജീവനക്കാരി മുമ്പ് പരാതി നൽകിയിരുന്നു. ഇതിൽ പാർട്ടി ഒരു നടപടിയും എടുക്കാതിരുന്നത് ചർച്ചയായിരുന്നു. ഈ പരാതിയുടെ കൂടി അടിസ്ഥാനത്തിലാണ് ഗോപുവിനെ പുറത്താക്കിയതായി ജില്ല പ്രസിഡന്‍റ് ഷൈജു അറിയിച്ചത്. എന്നാൽ, ഇയാൾക്കെതിരെ യുവമോർച്ച നടപടിയും എടുത്തിട്ടില്ല.