Share this Article
News Malayalam 24x7
രണ്ട് വയസ്സുകാരൻ കനാലിലെ വെള്ളത്തില്‍ വീണ് മുങ്ങിമരിച്ചു
TWO YEAR OLD DROWNED

തൃശ്ശൂര്‍ വെള്ളികുളങ്ങര കമലക്കട്ടിയില്‍  രണ്ട് വയസ്സുകാരൻ കനാലിലെ വെള്ളത്തില്‍  വീണ് മുങ്ങി മരിച്ചു.കമലക്കട്ടി സ്വദേശി   സിബിയുടെ മകൻ ഇവാൻ ആണ് മരിച്ചത്.വെെകിട്ട്  5.45 നായിരുന്നു അപകടം.

വീടിന് സമീപത്തുള്ള കനാലില്‍ കുട്ടി അബദ്ധത്തില്‍  വീഴുകയായിരുന്നു. തുടര്‍ന്ന് വെള്ളത്തിലുടെ ഒഴുകിയ കുട്ടിയെ  സംഭവസ്ഥലത്ത് നിന്ന്  

താഴെ 500 മീറ്റർ മാറി, കുളിച്ചുകൊണ്ടിരുന്ന  കുട്ടികൾ  കാണുകയായിരുന്നു. ഉടന്‍ പ്രദേശവാസികള്‍ ചേര്‍ന്ന് കുട്ടിയെ ചാലക്കുടി സെന്‍റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും  ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. അപകട സമയത്ത് കുട്ടിയുടെ അമ്മ ഷിന്‍റി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. കുട്ടിയുടെ പിതാവ്  സിബി വിദേശത്താണ്.

കുട്ടിയുടെ മൃതദേഹം നിലവിൽ സെന്റ് ജയിംസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories