Share this Article
News Malayalam 24x7
ബൈക്ക് മോഷ്ടിച്ച് കടക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് പ്രതി പിടിയില്‍
Accused caught in an accident while stealing a bike

 കൊല്ലം കടയ്ക്കലിൽ നിന്നും ബൈക്ക് മോഷ്ടിച്ച് കടക്കുന്നതിനിടെ  അപകടത്തിൽപ്പെട്ട് പ്രതി പോലീസ് പിടിയിലായി. ചടയമംഗലം മലപേരൂർ സ്വദേശി വിനീഷാണ് പോലീസിന്റെ പിടിയിലായത്. മുരുക്കുമൺ സ്വദേശി  സൈഫിന്റെ  ബൈക്കാണ്  കടയ്ക്കൽ പഞ്ചായത്തിന്റെ പാർക്കിംഗ് ഏരിയയിൽ നിന്നും പ്രതിയായ വിനീഷ് മോഷ്ടിച്ചത്. ബൈക്കുമായി കടക്കുന്നതിനിടെ കിളിമാനൂർ പോലീസ് സ്റ്റേഷന് സമീപം വെച്ച്  വാഹനം അപകടത്തിൽ പെടുകയായിരുന്നു.

ഇതിനിടെ ബൈക്ക് മോഷണം പോയതായി ചൂണ്ടിക്കാട്ടി സൈഫ് കടക്കൽ  പോലീസ്സിൽ പരാതി നൽകിയിരുന്നു.   പോലീസ് സിസിടിവി ഉൾപ്പെടെയുള്ളവ പരിശോധിച്ച് അന്വേഷണം ഊർജ്ജിതമാക്കിയതോടെയാണ് ബൈക്ക് ആക്സിഡന്റിൽ ആകപ്പെട്ട നിലയിൽ വിനീഷിനെ കണ്ടെത്തുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വിനീഷാണ് ബൈക്ക് മോഷ്ടിച്ചത് എന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് കടക്കൽ താലൂക്ക് ആശുപത്രിയിൽ വിനീഷിനെ എത്തിച്ചു. അപകടത്തിൽപ്പെട്ട ബൈക്ക് പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു പിടിയിലായ വിനീഷ് നിരവധി മോഷണം  കേസുകളിൽ പ്രതിയാണ്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories