Share this Article
News Malayalam 24x7
തൃപ്പൂണിത്തുറയിൽ 15 വയസ്സുകാരൻ ആത്മഹത്യ ചെയ്ത സംഭവം ; സ്കൂളിലെ വൈസ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു
Thrippunithura Teen Suicide

തൃപ്പൂണിത്തുറയിൽ 15 വയസ്സുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ കൊച്ചിയിലെത്തി പൊലീസിന് മൊഴി നൽകി.മിഹിർ പഠിച്ച മുൻ സ്കൂളിലെ വൈസ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു.


KSRTC ഒരു വിഭാഗം ജീവനക്കാരുടെ 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും

കെഎസ്ആര്‍ടിസിയില്‍ ഒരു വിഭാഗം ജീവനക്കാരുടെ 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. ഐഎന്‍ടിയുസി യൂണിയന്റെ ഭാഗമായ ടിഡിഎഫിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.

പണിമുടക്കിനെതിരെ കെഎസ്ആര്‍ടിസി സിഎംഡി ഡയസ്നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിട്ടുണ്ട്.പണിമുടക്ക് ഒഴിവാക്കാന്‍ സിഎംഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാതെ പണിമുടക്കില്‍നിന്നു പിന്മാറില്ലെന്നു ടിഡിഎഫ് നേതൃത്വം അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories