Share this Article
KERALAVISION TELEVISION AWARDS 2025
ആദ്യത്തെ കണ്‍മണിയെത്തി ; സന്തോഷം പങ്കുവച്ച് ജെയ്കും ഗീതുവും
വെബ് ടീം
posted on 12-09-2023
1 min read
jaick c thomas and geethu

കോട്ടയം:  പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക് സി തോമസിനും ഭാര്യ ഗീതു തോമസിനും കുഞ്ഞ് പിറന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. അമ്മയും ആൺകുഞ്ഞും സുഖമായിരിക്കുന്നതായി ജെയ്ക് അറിയിച്ചു. 2019 ഒക്ടോബറിലായിരുന്നു ജെയ്കും ഗീതുവും തമ്മിലുള്ള വിവാഹം. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ഗീതുവിനെതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തിരുന്നു. ഗര്‍ഭിണിയായ ഭാര്യയെ ഉപയോഗിച്ച് ജെയ്ക്ക് സഹതാപവോട്ട് നേടാന്‍ ശ്രമിക്കുന്നെന്ന തരത്തിലായിരുന്നു പ്രചാരണം. ഗീതു വോട്ട് അഭ്യര്‍ഥിക്കുന്ന വിഡിയോ ഉള്‍പ്പെടെ പ്രചരിപ്പിച്ചായിരുന്നു അധിക്ഷേപം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories