Share this Article
News Malayalam 24x7
ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പ്രതി പിടിയിൽ
Accused who absconded on bail arrested

യുവാക്കളെ ആക്രമിച്ചത് ഉൾപ്പെടെയുള്ള  കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പിലാവ് ആൽത്തറ സ്വദേശി ചിന്നരാസ് എന്ന ചിന്നൻ ആണ് പിടിയിലായത്

കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാൻ,  പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ജിഷിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസിസംഘമാണ് പ്രതിയെ  അറസ്റ്റ് ചെയ്തത്. 2020 ലായിരുന്നു കേസിനാസ്പദമായ സംഭവം.

വ്യക്തി വൈരാഗ്യത്തെ തുടർന്നുണ്ടായ വാക്ക് തർക്കത്തിൽ പ്രതി യുവാക്കൾക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ഈ സംഭവത്തിൽ  പോലീസ് കേസെടുത്തു പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കുന്നംകുളം കോടതിയിൽ ഹാജരാക്കി. കേസിൽ  ജാമ്യം നേടി  പിന്നീട് കേസിന് ഹാജരാകാതെ മുങ്ങി നടക്കുകയാ യിരുന്നു.  കോടതിയിൽ  ഹാജരാകാതിരുന്നതോടെ  കുന്നംകുളം കോടതി വാറണ്ട് പുറപ്പെടുവിച്ചു.

തുടർന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.       

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories