Share this Article
News Malayalam 24x7
20 സ്വര്‍ണബിസ്‌കറ്റുകള്‍;കൊച്ചിവിമാനത്താവളത്തില്‍ കോടികളുടെസ്വര്‍ണവുമായി കന്യാകുമാരിസ്വദേശിപിടിയില്‍
latest news from ernakulam

കൊച്ചി വിമാനത്താവളത്തില്‍ ഒന്നര കോടി രൂപയുടെ സ്വര്‍ണം പിടികൂടി. ജീൻസിനകത്ത് പ്രത്യേക അറ തീർത്ത് അതിനകത്ത് ഒളിപ്പിച്ച ഒന്നര കോടിയുടെ സ്വർണ്ണമാണ് പിടികൂടിയത് .ദുബൈയിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൈതീനാണ് ഇത്തരത്തിൽ 2332 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ച ഇയാളെ കസ്റ്റംസ് വിശദമായി പരിശോധിച്ചപ്പോഴാണ് 20 സ്വർണ കട്ടികൾ കണ്ടെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുന്നു തിരിച്ചറിയാതിരിക്കാൻ ജീൻസിലെ പോക്കറ്റ് തുന്നിചേർത്തിരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories