Share this Article
KERALAVISION TELEVISION AWARDS 2025
ആര്യാടൻ മുഹമ്മദിൻ്റെ സഹോദരൻ ആര്യാടൻ മമ്മു അന്തരിച്ചു
വെബ് ടീം
posted on 23-06-2025
1 min read
ARYADAN MAMMU

മലപ്പുറം: മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദിൻ്റെ സഹോദരൻ ആര്യാടൻ മമ്മു(73) അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കബറടക്കം നാളെ രാവിലെ 9.30ന് നിലമ്പൂർ മുക്കട്ട ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.ആര്യാടന്‍ മുഹമ്മദിന്‍റെ വലംകൈയ്യെന്ന പോലെ എപ്പോഴും ഒപ്പമുണ്ടായിരുന്നു സഹോദരനായ മമ്മു. ആര്യാടന്‍ മുഹമ്മദിന്‍റെ മകന്‍ ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ദിവസത്തിലായിരുന്നു മമ്മുവിന്‍റെ വിയോഗം.

ഭാര്യ: സൈനബ, മക്കൾ രേഷ്മ, ജിഷ്മ, റിസ്വാൻ. മരുമക്കൾ: മുജീബ് അത്തിമണ്ണിൽ, സമീർ, മരുമകൾ ആയിഷ ലുബിന. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories