കൊച്ചി: ചെല്ലാനത്ത് നിന്ന് മത്സ്യബന്ധനത്തിനായി കടലിലേക്ക് പോയ അഞ്ച് തൊഴിലാളികളെ കാണാതായി. ഇന്ന് പുലർച്ചെ നാല് മണിക്ക് ഒറ്റ എഞ്ചിൻ ഘടിപ്പിച്ച 'ഇമ്മാനുവൽ' (വള്ളം നമ്പർ: KL03 4798) എന്ന വള്ളത്തിൽ പോയവരെയാണ് കാണാതായത്. രാവിലെ 9 മണിയോടെ തിരിച്ചെത്തേണ്ടതായിരുന്നു ഇവർ.കൂടുതൽ കണ്ടെത്തുകഎഡിറ്റോറിയൽ സേവനംയാത്രാ പാക്കേജുകൾസ്പോർട്സ് വാർത്തകൾആരോഗ്യ ഉൽപ്പന്നങ്ങൾകേരള വാർത്തകൾഇ-പേപ്പർ സബ്‌സ്‌ക്രിപ്‌ഷൻഓട്ടോമൊബൈൽ ഉൽപ്പന്നങ്ങൾറിയൽ എസ്റ്റേറ്റ്വാർത്താ വിശകലനംമൊബൈൽ ഫോണുകൾകാണാതായവരെല്ലാം ചെല്ലാനം കണ്ടക്കടവ് സ്വദേശികളാണ്. സെബിൻ, പാഞ്ചി, കുഞ്ഞുമോൻ, പ്രിൻസ്, ആന്റപ്പൻ എന്നിവരെയാണ് കാണാതായത്.
ഇവരെ കണ്ടെത്താനായി കോസ്റ്റ് ഗാർഡും നേവിയും (നാവികസേന) സംയുക്തമായി തെരച്ചിൽ ആരംഭിച്ചു. സംഭവത്തിൽ ബന്ധപ്പെട്ട അധികൃതർക്ക് വിവരങ്ങൾ കൈമാറിയിട്ടുണ്ട്. പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളും തിരച്ചിലിന് സഹായം നൽകുന്നുണ്ട്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.