കൊച്ചി: ചിക്കൻ ബിരിയാണിയിൽ ചിക്കൻ ലഭിക്കാത്തതില്‍ തമ്മില്‍ തല്ല്. കൊച്ചി പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിലാണ് സംഭവം. സെന്‍റ് ഓഫ് പാർട്ടിക്കിടെ ട്രാഫിക് ഹോം ഗാർഡുകൾ തമ്മിലാണ് തല്ലുണ്ടായത്. ഹോം ഗാർഡുകൾ ആയ രാധാകൃഷ്ണനും ജോർജ്ജും തമ്മിലാണ് അടിപിടി ഉണ്ടായത്. മറ്റൊരു ഹോം ഗാർഡിന്റെ റിട്ടയർമെന്റ് പാർട്ടിക്കിടെയായിരുന്നു സംഘർഷം.