തിരുവനന്തപുരം: മൃഗശാലയിലെ സിംഹവാലൻ കുരങ്ങുകൾ തമ്മിലുണ്ടായ കടിപിടിയിൽ ഒരു കുരങ്ങു ചത്തു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. 23 വയസുള്ള രാമനെന്ന ആൺ സിംഹവാലൻ കുരങ്ങാണ് ചത്തത്.ബുധനാഴ്ച കൂടു വൃത്തിയാക്കുന്നതിനായി കുരങ്ങുകളെ മാറ്റാനായി ശ്രമിക്കുമ്പോൾ അപ്രതീക്ഷിതമായി ആക്രമണമുണ്ടാവുകയായിരുന്നു. അപകടത്തിൽ രാമനെന്ന കുരങ്ങിന് ഗുരുതരമായി പരിക്കേറ്റിരുന്നു.