Share this Article
KERALAVISION TELEVISION AWARDS 2025
ആലപ്പുഴ ചെന്നിത്തലയില്‍ കമ്പ്യൂട്ടര്‍ സര്‍വീസ് സെന്ററിന് തീപിടിച്ചു
A fire broke out at a computer service center in Chennithala, Alappuzha

ആലപ്പുഴ ചെന്നിത്തലയില്‍ കമ്പ്യൂട്ടര്‍ സര്‍വീസ് സെന്ററിന് തീപിടിച്ചു. പുത്തുവിളപ്പടി നവോദയ സ്‌കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന ടേക്ക് ഇറ്റ് ഈസി എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. ഉടമ റജികുമാര്‍ കടയടച്ച് പുറത്തു പോയ സമയം കടക്കുള്ളില്‍ നിന്നും പുക ഉയരുകയായിരുന്നു. മാവേലിക്കരയില്‍നിന്നെത്തിയ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്.2 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories