Share this Article
News Malayalam 24x7
രണ്ടു മക്കളെ സ്കൂൾ ബസിൽ കയറ്റിവിട്ടശേഷം നാടുവിട്ട യുവതിയും കാമുകനും അറസ്റ്റിൽ
വെബ് ടീം
posted on 17-02-2024
1 min read
woman-boyfriend-arrested-for-eloping-after-abandoned-children-in-thiruvananthapuram

തിരുവനന്തപുരം: ഫെബ്രുവരി 14 വാലന്‍റൈൻസ് ദിനത്തിൽ മൂന്നും എട്ടും വയസുള്ള മക്കളെ സ്കൂൾ ബസിൽ കയറ്റിവിട്ട ശേഷം കാമുകനോടൊപ്പം നാടുവിട്ട യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിളപ്പിൽശാല ഉറിയാക്കോട് അരശുംമൂട് സ്വദേശി ശ്രീജ (28) ആണ് അറസ്റ്റിലായത്. ഇവരുടെ കാമുകനായ യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഫെബ്രുവരി 14ന് രാവിലെ കുട്ടികളെ സ്കൂളിലേക്ക് വിടാൻ ശ്രീജ അരശുംമൂട് ജങ്ഷനിൽ എത്തിയിരുന്നു. ഒമ്പത് മണിയോടെ സ്കൂൾ ബസിൽ കയറ്റിവിട്ട ശേഷം ഇവർ കാമുകനായ കോട്ടൂർ ആതിരാ ഭവനിൽ വിഷ്ണു(34)വിനോടൊപ്പം കന്യാകുമാരിയിലേക്ക് പോകുകയായിരുന്നു.ശ്രീജയുടെ പ്ലേ സ്കൂളിൽ പഠിക്കുന്ന മൂന്ന് വയസ് പ്രായമുള്ള കുഞ്ഞ് വൈകുന്നേരം ബസിൽ സ്ഥിരം ഇറങ്ങുന്ന സ്ഥലത്ത് എത്തിയപ്പോൾ കൂട്ടികൊണ്ട് പോകാൻ ആരെയും വന്നിരുന്നില്ല. അമ്മയെ കാണാതെ കുഞ്ഞ് കരയാൻ തുടങ്ങിയതോടെ ബസിലെ ജീവനക്കാരി കുട്ടിയെ വീട്ടിൽ എത്തിക്കുകയായിരുന്നു.

ഈ സമയം വീട്ടിൽ ശ്രീജ ഉണ്ടായിരുന്നില്ല. തുടർന്ന് അയൽവീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശ്രീജ നാടുവിട്ട വിവരം അറിയുന്നത്. ഇതേത്തുടർന്ന് ശ്രീജയുടെ ഭർത്താവിന്‍റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories